Posts

സ്ത്രീയെ ഏറ്റവും അധികം അവളുടെ റബ്ബിനോട് അടുപ്പിക്കുകയും അവന്റെ കാരുണ്യം നേടുകയും ചെയ്യുന്ന കാര്യത്തിൽ പെട്ടത്.

Image
സ്ത്രീയെ ഏറ്റവും അധികം അവളുടെ റബ്ബിനോട് അടുപ്പിക്കുകയും അവന്റെ കാരുണ്യം നേടുകയും ചെയ്യുന്ന കാര്യത്തിൽ പെട്ടത്. ഷെയ്ഖ് അബ്ദുർ റസാഖ് അൽ ബദർ  حفظه الله പറഞ്ഞു : " ഒരു സ്ത്രീ എത്രത്തോളം വീട്ടിൽ കഴിയുകയും, ഒരാവശ്യത്തിനല്ലാതെ പുറത്തേക്ക് യാത്രകൾ ചെയ്യുന്നുവൊ, , അത്രത്തോളം അത് അവളെ അവളുടെ റബ്ബിനോട് അടുപ്പിക്കുകയും അവന്റെ കാരുണ്യം നേടുകയും ചെയ്യുന്നു ". ( പുസ്തകം: സ്ത്രീകൾക്കുള്ള ഉപദേശവും ഉദ്ബോധനവും ). പരിഭാഷപ്പെടുത്തിയത്: ഡോ: കെ. മുഹമ്മദ് സാജിദ്. സ്ത്രോതസ്:

അജ്ഞതയുടെ ഏറ്റവും വലിയ രൂപം.

Image
അജ്ഞതയുടെ ഏറ്റവും വലിയ രൂപം. ഷെയ്ഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: " പിഴച്ച ( ബിദ്അത്തിന്റെ പണ്ഡിതന്മാർ, നേതാക്കൾ, , സംഘടനകൾ, കക്ഷികൾ -  ഇന്നവയിൽ ചിലതാണ് സമസ്ത , ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത്, മാസപ്പിറവി കണക്ക് പ്രകാരം തീരുമാനിക്കുന്നവർ) അവരിൽ നിന്ന് മാർഗനിർദേശം തേടുന്നത് അജ്ഞതയുടെ ഏറ്റവും വലിയ രൂപമാണ്." ( മജ്മു അൽ-ഫതാവ 4/21 ). പരിഭാഷപ്പെടുത്തിയത്: ഡോ: കെ. മുഹമ്മദ് സാജിദ്. സ്ത്രോതസ്:

നമ്മുടെ അവസാനത്തെ കർമ്മം അല്ലാഹുവിൻ്റെ സ്മരണയിൽ നിന്നും ശ്രദ്ധ തെറ്റാതെ മരണപ്പെടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.

Image
നമ്മുടെ അവസാനത്തെ കർമ്മം അല്ലാഹുവിൻ്റെ സ്മരണയിൽ നിന്നും ശ്രദ്ധ തെറ്റാതെ മരണപ്പെടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ഇമാം അബ്ദുറഹ്മാൻ നാസിർ അസ്സഅദി رحمه الله പറഞ്ഞു:  "ഒരു അടിമ അവന്റെ വിശ്വാസത്തെ ശക്തിപ്പെടുത്താനും, ഒരു നല്ല അന്ത്യം നൽകാനും, അവന്റെ അവസാന ദിവസങ്ങളെ ഏറ്റവും മികച്ചതാക്കാനും, അവന്റെ കർമ്മങ്ങളിൽ ഏറ്റവും നല്ലത് അവസാന കർമ്മമാക്കാനും വേണ്ടി അവന്റെ റബ്ബിനോട് നിരന്തരം ദുആ ചെയ്യണം.  തീർച്ചയായും, അല്ലാഹു പരമകാരുണികനും, ഔദാര്യവാനും, കരുണാമയനുമാണ്." (തൈസിർ അല്ലത്തീഫ് അൽ മന്നാൻ 1/286 ). 🌟 ഹദീസുകളിൽ വന്ന ദുആകൾ 🔹اللَّهُمَّ إِنِّي أَسْأَلُكَ حُسُنُ الْخَاتِمَة 🔸അല്ലാഹുവേ , ഞാൻ നിന്നോട് ഏറ്റവും നല്ല അന്ത്യം ചോദിക്കുന്നു ( അന്ത്യ സമയം നന്നാക്കി തരേണമേ ).  🔹اللَّهُمَّ ارْزقْنِي تَوبَة نَصُوحَة قَبْلَ الْمَوْت  🔸അല്ലാഹുവേ , മരണത്തിനു മുമ്പ് നിഷ്കളങ്കമായ പശ്ചാത്താപം ( ആത്മാർത്ഥമായ തൗബ ) ചെയ്യാനുള്ള അവസരം തരേണമേ. പരിഭാഷപ്പെടുത്തിയത്: ഡോ: കെ. മുഹമ്മദ് സാജിദ്. സ്ത്രോതസ്:

യഥാർത്ഥ സഹോദരൻ.

Image
യഥാർത്ഥ സഹോദരൻ. ഷെയ്ഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു : " നിന്റെ സഹോദരൻ നിന്നെ ഉപദേശിക്കുകയും, ഓർമ്മിപ്പിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നവനാണ്.  നിന്റെ സഹോദരൻ നിന്നെ അവഗണിക്കുകയോ, ഒഴിവാക്കുകയൊ, മുഖസ്തുതി പറയുന്നവനൊ (നിന്റെ ന്യൂനതകളെ  കുറിച്ച് ഉപദേശിക്കാതെ നിന്നെ സന്തോഷിപ്പിക്കുന്നവനൊ — വിനയമോ, നിന്നെ വേദനിപ്പിക്കാതിരിക്കണമെന്നുള്ള ആഗ്രഹമോ മൂലം — നിന്റെ തെറ്റുകളിൽ തന്നെ നിന്നെ തുടരാൻ വിടുന്നവനൊ ) അല്ല. നിന്റെ യഥാർത്ഥ സഹോദരൻ നിന്നെ ഉപദേശിക്കുകയും, ഉദ്ബോധിപ്പിക്കുകയും, ഓർമ്മിപ്പിക്കുകയും ചെയ്യുന്നവനാണ്.  അവൻ നിന്നെ അല്ലാഹുവിലേക്ക് വിളിക്കുന്നു, നിനക്കത് പിന്തുടരാൻ കഴിയുന്ന തരത്തിൽ രക്ഷയുടെ വഴി അവൻ നിനക്ക് കാണിച്ചുതരുന്നു, നാശത്തിന്റെ പാതയെക്കുറിച്ച് നിനക്ക് മുന്നറിയിപ്പ് നൽകുന്നു, നിനക്കത് ഒഴിവാക്കാൻ വേണ്ടി അതിന്റെ ദോഷഫലങ്ങൾ നിനക്ക് വ്യക്തമാക്കിത്തരുന്നു ". പരിഭാഷപ്പെടുത്തിയത്: ഡോ: കെ. മുഹമ്മദ് സാജിദ്. സ്ത്രോതസ്:

വിശ്വാസിയുടെ സ്വഭാവം.

Image
വിശ്വാസിയുടെ സ്വഭാവം. ഷെയ്ഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله  പറഞ്ഞു: "ഒരു വിശ്വാസി സത്യത്തിന്റെ വാക്ക് കൊണ്ട് തൃപ്തിപ്പെടുന്നു, അത് അവന് അനുകൂലമായാലും പ്രതികൂലമായാലും. അസത്യമായ വചനം അവനെ കോപിപ്പിക്കുന്നു, അത് അവന് അനുകൂലമായാലും പ്രതികൂലമായാലും. കാരണം, അത്യുന്നതനായ അല്ലാഹു സത്യത്തെയും, സത്യസന്ധതയെയും, നീതിയെയും സ്നേഹിക്കുന്നു, അസത്യത്തെയും, അനീതിയെയും വെറുക്കുന്നു ". പരിഭാഷപ്പെടുത്തിയത്: ഡോ: കെ. മുഹമ്മദ് സാജിദ്. ( അൽ-മജ്മുഅൽ-ഫതാവ 10/600 ). പരിഭാഷപ്പെടുത്തിയത്: ഡോ: കെ. മുഹമ്മദ് സാജിദ്. സ്ത്രോതസ്:

സുഹ്ദ് - പരലോകത്ത് പ്രയോജനം ചെയ്യാത്തതെല്ലാം ഉപേക്ഷിക്കൽ.

സുഹ്ദ് - പരലോകത്ത് പ്രയോജനം ചെയ്യാത്തതെല്ലാം ഉപേക്ഷിക്കൽ. ഇമാം അഹ്മദ് ഇബ്നു ഹമ്പൽ رحمه الله പറഞ്ഞു : وقد قال الإمام أحمد بن حنبل الله: الزهد على ثلاثة أوجه: ترك الحرام، وهو زهد العوام. والثاني: ترك الفضول من الحلال، وهو زهد الخواص. والثالث: ترك ما يَشْغَل عن الله، وهو زهد العارفين  സുഹ്ദ് മൂന്ന് തരത്തിലാണ്: ഹറാം (നിഷിദ്ധമായത്) ഉപേക്ഷിക്കൽ, അത് സാധാരണക്കാരുടെ സുഹ്ദാണ്. രണ്ടാമത്തേത്: ഹലാലിൽ (അനുവദനീയമായതിൽ) നിന്ന് അമിതമായത് ഉപേക്ഷിക്കൽ, അത് തെരഞ്ഞെടുക്കപ്പെട്ടവരുടെ സുഹ്ദാണ്. മൂന്നാമത്തേത്: അല്ലാഹുവിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന എന്തും ഉപേക്ഷിക്കൽ, അത് ശരിയായ വിജ്ഞാനമുള്ളവരുടെ സുഹ്ദാണ്. (ഇമാം ഇബ്നുൽ ഖയ്യിം رحمه الله യുടെ മദാരിജു സാലികീൻ). പരിഭാഷപ്പെടുത്തിയത്: ഡോ: കെ. മുഹമ്മദ് സാജിദ്.

അല്ലാഹുവിനെ സ്മരിക്കുന്നത്‌ സ്ഥിരമാക്കുക

Image
അല്ലാഹുവിനെ സ്മരിക്കുന്നത്‌ സ്ഥിരമാക്കുക. അൽ ഇമാം ഇബ്നുൽ ഖയ്യിം رحمه الله - പറഞ്ഞു: "തസ്ബീഹ് (സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞ് അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നത്)  സ്ഥിരമാക്കിയവന് ദുഃഖങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.  ഹംദ് (അൽ ഹംദുലില്ലാഹ് എന്ന് പറഞ്ഞ് അല്ലാഹുവിനെ സ്തുതിക്കുന്നത്) സ്ഥിരമാക്കിയവന് തുടർച്ചയായ അനുഗ്രഹങ്ങൾ ലഭിക്കും.  ഇസ്തിഗ്ഫാർ (അസ്തഗ്ഫിറുല്ലാഹ് എന്ന് പറഞ്ഞ് പാപമോചനം തേടുന്നത്) സ്ഥിരമാക്കിയവന്  അടഞ്ഞ വാതിലുകൾ തുറന്നു കൊടുക്കപ്പെടും ". (അദ്ദഅവ അദ്ദഅവ). പരിഭാഷപ്പെടുത്തിയത്: ഡോ: കെ. മുഹമ്മദ് സാജിദ്. സ്ത്രോതസ്: